
ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് വഴി ഈടില്ലാതെ 1,60,000 രൂപ വരെ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ തുക ആവശ്യമുള്ളവർക്ക് ഈട് നൽകി എടുക്കാം.
സ്വന്തമായോ, വാടകയ്ക്കോ രജിസ്ട്രേഡ് യാനം ഉള്ളവർക്ക് ഇന്ധനം, ഐസ്, തൊഴിൽ ചെലവ്, ലാൻഡിംഗ് ചാർജ് എന്നിവയ്ക്കും പ്രവർത്തന ചെലവുകൾക്കുമായാണ് തുക അനുവദിക്കുക. മത്സ്യ കർഷകരിൽ ലൈസൻസോടുകൂടി കൃഷി ചെയ്യുന്നവരെയാണ് പരിഗണിക്കുന്നത്.
അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, സ്ഥിരതാമസ രേഖ, ആറു മാസത്തിനുള്ളിൽ എടുത്ത രണ്ട് പാസ് പോർട്ട് ഫോട്ടോകൾ എന്നിവ ഹാജരാക്കണം. ഫോൺ: 0477 2251103 .അവസാന തീയതി ഫെബ്രുവരി 10.