മാന്നാർ: കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേലാശ്രമത്തിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന മുപ്പത്തിരണ്ടാമത് വാർഷികവും ശ്രീരാമ-സീതാക്ഷേത്രത്തിന്റെ ഒന്നാമത് വാർഷികവും ഇന്ന് ആരംഭിക്കും. രാവിലെ 10 ന് നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സുനിൽ വള്ളിയിൽ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി​.വി രത്നകുമാരി ഉദ്ഘാടനം നിർവഹിക്കും. മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗഗ മാന്നാർ യൂണിയൻ പ്രസിഡന്റ് ഡോ.എം.വി വിജയകുമാർ, സെക്രട്ടറി ജയലാൽ എസ്.പടീത്തറ, കെപിസിസി മുൻസെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ്, ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, ഗ്രാമപഞ്ചായത്തംഗം സുജിത്ശ്രീരംഗം, പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറി നവാസ് എൻ.ജെ, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ബി.ജെ.പി മാന്നാർ മണ്ഡലംപ്രസിഡന്റ് സതീഷ്‌കൃഷ്ണൻ, എസ്.എൻ ട്രസ്റ് ബോർഡ്മെമ്പർ മദനേശ്വരൻ.കെ, സി.പി.ഐ മാന്നാർ എൽ.സി ബി.രാജേഷ്‌കുമാർ, തേവരിക്കൽ മഹാദേവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി.ഹരികുമാർ, കുചേലാശ്രമം സെക്രട്ടറി പി.എൻ വിജയമോഹൻ, രാജേഷ് ചെറുകോൽ എന്നിവർ സംസാരിക്കും.

തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ രാമായണ പാരായണവും യഥാസമായ പൂജകളും നടക്കും. ആശ്രമ മഠാധിപതിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന അനുഷ്ഠാന-ആരാധനാ കർമ്മങ്ങളിലും വാർഷികാഘോഷങ്ങളിലും പങ്കെടുക്കുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് ശ്രീകൃഷ്ണ കുചേലാശ്രമം ഭാരവാഹികൾ അറിയിച്ചു.