ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്ത് കൊച്ചീടെ ജെട്ടിയിലെ ബോട്ട് ജെട്ടി നിർമ്മാണത്തിന്റെയും കായൽത്തീര സംരക്ഷണത്തിന്റെയും നിർമ്മാണം ആരംഭിച്ചതായി രമേശ്‌ ചെന്നിത്തല എം എൽ എ അറിയിച്ചു. കൊച്ചിയുടെ ജെട്ടി മത്സ്യ ലേല കേന്ദ്രത്തിനോട് ചേർന്നുണ്ടായിരുന്ന ബോട്ട് ജെട്ടിയും കായൽ തീരവും സുനാമിയെ തുടർന്ന് തകർന്നു പോവുകയും തീരം ചെളിയും മാലിന്യവും നിറഞ്ഞു മത്സ്യ ബന്ധന വള്ളങ്ങൾ ജെട്ടിയിൽ അടുക്കുന്നതിന് പ്രയാസങ്ങൾ നേരിടുകയും ചെയ്തിരുന്നു. ജല ഗതാഗത സൗകര്യങ്ങൾ പൂർണമായും ഇല്ലാതാകുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരം കാണണമെന്ന് മത്സ്യ തൊഴിലാളികളുടെയും പൊതു ജനങ്ങളുടെയും നിരന്തരമായുള്ള ആവശ്യം കണക്കിലെടുത്താണ് നി​ർമാണം.