പൂച്ചാക്കൽ. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യയാത്ര നടത്തി. ചെയർമാൻ ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി എന്നീ പഞ്ചായത്തുകളിലെ അർഹതപ്പെട്ടവർക്ക് ഭക്ഷ്യ കിറ്റും ധനസഹായവും വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രജത ജൂബിലിയോടനുബന്ധിച്ച് വിവിധ ക്ഷേമ പദ്ധതികൾ നടത്തുമെന്ന് വക്കച്ചൻ അറിയിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ സോമൻ കൈറ്റാത്ത്, രാജേഷ് വയലാർ, അമൽ.സി .മാമ്മൻ, ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.