s

ആലപ്പുഴ : കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയതായി ആക്ഷേപം ഉയരുന്നു. കൊവിഡ് ബാധിക്കുന്ന ഗർഭിണികളെയും കുട്ടികളെയും ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാണ് ചികിത്സക്കായി അയക്കുന്നത്. 3.5കോടി രൂപയാണ് മൂന്നാം തരംഗത്തെ അതിജീവിക്കുന്നതിനായി ആരോഗ്യവകുപ്പ് കടപ്പുറം ആശുപത്രിയിക്ക് അനുവദിച്ചത്. നിർമ്മാണ പ്രവർത്തനം വേഗതയിൽ നടത്തുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. കിടത്തി ചികിത്സക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.