അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് ഭാഗത്തെ മീൻ തട്ടിൽ ഉണ്ടായ അക്രമത്തിൽ പുറക്കാട് പഞ്ചായത്ത് പുതുവൽ വീട്ടിൽ ബൈജു വിൻ്റെ മകൻ ഷിജു ( 17), കരൂർ പുതുവലിൽ സുഹൈബ് (19) ക്രിസിൻ (18) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് 4 ഓടെ ബൈജുവിനെ തേടി മത്സ്യത്തട്ടിലെത്തിയ സുഹൈബും, ക്രിസിനും സുഹൃത്തുക്കളും ചേർന്ന് ബൈജുവിനെ കാണാതെ വന്നതോടെ അവിടെ നിന്നിരുന്ന ഷിജുവുമായി ഉണ്ടായ വാക്കേറ്റം അക്രമത്തിലെത്തുകയുമായിരുന്നു. പരസ്പരമുണ്ടായ ഏറ്റുമുട്ടലിൽ ഷിജുവിനും, സുഹൈബിനും, ക്രിസിനും പരിക്കേറ്റു.നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ ഷിജുവിൻ്റെ സുഹൃത്തുക്കളായ സന്ദീപ് (26), സജിത്ത് (25) എന്നിവർ ആശുപത്രിയിലെത്തി സുഹൈബിനെയും ക്രിസിനേയും ആക്രമിക്കാൻ ശ്രമിച്ചു.വിവരം അറിഞ്ഞ് ആശുപത്രി എയ്ഡ് പോസ്റ്റിലെ എസ്.ഐ രംഗനാഥ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ റമീസ് എന്നിവർ അത്യാഹിത വിഭാഗത്തിലെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് അമ്പലപ്പുഴ പൊലീസിന് കൈമാറി