micro-donation-camp
മഹിളാ മോർച്ച മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മൈക്രോ ഡൊണേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ നിർവഹിക്കുന്നു.

മാന്നാർ: മഹിളാ മോർച്ച മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാറിൽ മൈക്രോ ഡൊണേഷൻ കാമ്പയിൻ നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ ഉത്ഘാടനം ചെയ്തു. മഹിളാ മോർച്ച മണ്ഡലംപ്രസിഡൻ്റ് സിന്ധു രാജീവ്, ജനറൽ സെക്രട്ടറി പാർവ്വതി രാജീവ്, മാന്നാർ കിഴക്കൻ മേഖലാ പ്രസിഡന്റ് അനുപമ, സെക്രട്ടറിമാരായ സിന്ധു ഹരി,ശ്രീജാ മോഹൻ, ചെന്നിത്തല പടിഞ്ഞാറൻ മേഖലാ വൈസ്.പ്രസി. ശ്രീകുമാരി, സിന്ധുലേഖ, സ്മിത വിനോദ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: മഹിളാ മോർച്ച മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മൈക്രോ ഡൊണേഷൻ ക്യാമ്പയിന്റെ ഉദ്ഘാടനം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജാ പത്മകുമാർ നിർവഹിക്കുന്നു.