
മാന്നാർ: പ്രവാസി ഫെഡറേഷൻ മാന്നാർ മണ്ഡലം കൺവെൻഷൻ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസി ഫെഡറേഷൻ മാന്നാർ മണ്ഡലം പ്രസിഡന്റ് ഷാജി മലബാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മാന്നാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേഷ് കുമാർ, ഫെഡറേഷൻ മണ്ഡലം സെക്രട്ടറി സുരേഷ്തോപ്പിൽ, ട്രഷറർ റോജി എബ്രഹാം എന്നിവർ സംസാരിച്ചു.