 
ചാരുംമൂട്: താമരക്കുളം ചത്തിയറ പ്രദേശത്ത് വീണ്ടും കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു.
ചത്തിയറ പൗർണമി ഭവനം പ്രസന്നന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ ഇറങ്ങിയത്.
കുലയ്ക്കാറായതുൾപ്പടെ 200 ഓളം മൂട് വാഴകളാണ് നശിപ്പിച്ചത്. വാഴയ്ക്ക് നനയ്ക്കാൻ വെള്ളത്തിന് ബുദ്ധിമുട്ടുമ്പോളാണ് കാട്ടുപന്നികളുടെ ശല്യം കൂടി ഉണ്ടായതെന്ന് പ്രസന്നൻ പറഞ്ഞു. ഇന്നലെ കൃഷിഭവനിൽ നിന്നും ഉദ്യോഗസ്ഥരെത്തി കൃഷിനാശം വിലയിരുത്തി.
ഒന്നര മാസം മുമ്പ് ചത്തിയറ പടിഞ്ഞാറ് പ്രദേശത്ത് വാഴയുൾപ്പടെയുള്ള കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു.