ambala

അമ്പലപ്പുഴ: കാക്കാഴം കായിപ്പിള്ളി ശ്രീദേവീ ക്ഷേത്രത്തിലെ രേവതി പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ചുള്ള ഭാഗവത സപ്താഹ യജ്ഞത്തിന് എൻ.എസ്.എസ് വനിതാസമാജം പ്രസിഡന്റ് ഡി. ശാന്തകുമാരി ഭദ്ര ദീപപ്രകാശനം നടത്തി. തകഴി ഉണ്ണികൃഷ്ണപിള്ളയാണ് യജ്ഞാചാര്യൻ. വ്യാഴാഴ്ച പതിനൊന്നിന് രുഗ്മിണി സ്വയംവരം 1 വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ, വെള്ളിയാഴ്ച പതിനൊന്നിന് കുചേലഗതി, ശനിയാഴ്ച ഉച്ചക്ക് അവഭൃതസ്നാനത്തോടെ സപ്താഹ സമർപ്പണം. ഞായറാഴ്ച പ്രതിഷ്ഠാ വാർഷിക ഉത്സവ ഭാഗമായി വൈകിട്ട് എട്ടിന് താലപ്പൊലി നടക്കും. ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി രൂപേഷ് ശർമ്മ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എൻ.ശ്രീകുമാർ, സെക്രട്ടറി ജി.പി.രവീന്ദ്രനാഥൻ പിള്ള ഖജാൻജി രാജേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകും.