ആലപ്പുഴ: ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അർഹരായ എല്ലാവരും എത്രയും വേഗം അപേക്ഷ സമർപ്പിക്കണമെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. ധനസഹായത്തിനായി ജില്ലയിൽ ഇതുവരെ 3258 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പരിശോധനാ നടപടികൾ പൂർത്തീകരിച്ച് അംഗീകരിച്ച് 2781 പേർക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കി. 250 അപേക്ഷകൾ പരിശോധനാ ഘട്ടത്തിലാണ്. മതിയായ രേഖകളുടെ അഭാവത്തിൽ 227 അപേക്ഷകൾ നിരസിച്ചു. ഈ അപേക്ഷകർ ആവശ്യമായ രേഖകൾ ഉടൻ സമർപ്പിക്കണമെന്ന് കളക്ടർ അറിയിച്ചു. ധനസഹായത്തിനും കൊവിഡ് ബാധിച്ചു മരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കും.