ആലപ്പുഴ: റോഡ് വികസനത്തിന്റെ പേരിൽ കാന കെട്ടുന്നതിനായി, പുരാതനമായ മുല്ലയ്ക്കൽ ക്ഷേത്ര ഗോപുരവും എതിരേൽപ്പാലും നീക്കം ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുല്ലയ്ക്കൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.
ഭക്തരുടെ വികാരവും വിശ്വാസവും വ്രണപ്പെടുത്തുവാനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിനു പിന്നിൽ .
ചില ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയും പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി ഉപദേശക സമിതി യോഗം ആരോപിച്ചു.
വൈസ് പ്രസിഡന്റ് ജി. സതീഷ് കുമാർ, കമ്മറ്റി അംഗങ്ങളായ പി.അനിൽ കുമാർ, ഹരിക്കുട്ടൻ, പ്രേം, കെ.എം.ബാബു, സാബു. വി.സി എന്നിവർ സംസാരിച്ചു.