s

ചേർത്തല:ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരാൻ ചേർന്ന മന്ത്റിസഭാ യോഗത്തിൽ മൂക സാക്ഷിയായ മന്ത്റി പി.പ്രസാദ് ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി കാനത്തിന്റെ പരസ്യ പ്രതികരണത്തിലൂടെ സ്വന്തം നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ആവശ്യപ്പെട്ടു.ആരെ രക്ഷിക്കാനാണ് ഇത്ര തിടുക്കത്തിൽ സ്വന്തം പാർട്ടി തീരുമാനം പോലും നോക്കാതെ ലോകായുക്തയെ ദുർബലപ്പെടുത്താനുളള നീക്കത്തിൽ പങ്കാളിയായതെന്ന് പൊതു സമൂഹത്തോട് വ്യക്തമാക്കണം.അഴിമതിക്കെതിരെ പ്രതികരിക്കാൻ സാധാരണ ജനങ്ങളുടെ ആശ്രയമായ ലോകായുക്തയെ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾക്ക് പകരം അവയെ ഇല്ലതാക്കുന്ന നടപടികൾക്ക് കൂടപിടി ക്കുന്നതിലൂടെ അഴിമതിക്കാരൊടൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചേർത്തലയുടെ പ്രതിനിധി.ലോകായുക്തയെ ശക്തമാക്കാനുള്ള പോരാട്ടത്തിൽ ചേർത്തല എം.എൽ.എയും പങ്കാളിയാവണമെന്നും കെ.ആർ.രൂപേഷ് ആവശ്യപെട്ടു.