shanu
ഷാനു

ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കെ 9 സ്‌ക്വാഡും ലഹരി വിരുദ്ധ സ്‌ക്വാഡും മണ്ണഞ്ചേരി പൊലീസും സംയുക്തമായി നടത്തിയ മയക്കുമരുന്ന് വേട്ടയിൽ കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെത്തി. മണ്ണഞ്ചേരി തെക്കേ വെളിയിൽ ഷാജിയുടെ മകൻ ഷാനു (19), ഐ ടി സി കോളനിയിൽ പുതുവൽ വേളി വീട്ടിൽ സുധീറിന്റെ മകൻ അബ്രാർ(18), പാതിരപ്പള്ളി വെളിയിൽ വീട്ടിൽ അതുൽ(18), മണ്ണഞ്ചേരി കാട്ടുങ്കൽ വേളി വിഷ്ണു (18) എന്നി​വർ പി​ടി​യി​ലായി​.

മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി കെ മോഹിത് സബ് ഇൻസ്‌പെക്ടർ കെ ആർ ബിജു ഡോഗിന്റെ പരിശീലകർ ആയ മനേഷ് കെ ദാസ് ധനേഷ് പി. കെ , സിപിഒമാരായ ഉല്ലാസ്, തോമസ് ആന്റണി , മിഥുൻ, കൃഷ്ണമൂർത്തി, ആന്റണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മൊത്ത വിതരണക്കാരെ പിടികൂടാനുള്ള പരിശോധനയും. അന്വേഷണവും ശക്തമാക്കിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് അറിയിച്ചു