
ആലപ്പുഴ: ലോകായുക്തക്കെതിരെയുള്ള കെ.ടി.ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകായുക്തയെ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. നിർദ്ദേശിക്കപ്പെട്ടവർ പ്രഗത്ഭരായ ന്യായാധിപൻമാരായതിനാലാണ് സമിതി അംഗം കൂടിയായ ഞാൻ എതിർക്കാതിരുന്നത്. കെ.ടി. ജലീൽ രാജിവച്ചപ്പോൾ പോലും പറയാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനെന്ന് എല്ലാവർക്കും അറിയാം. കെ.ടി. ജലീലിന്റെത് വില കുറഞ്ഞ ആരോപണമാണെന്നും ചെന്നിത്തല പറഞ്ഞു