rakstasakshidinam

മാന്നാർ: മഹാത്മാഗാന്ധി റൂറൽ ഡെവലപ്മെന്റ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്രയിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. ടി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. വി.ടി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജോൺ വാലയിൽ, അമ്പോറ്റി ചിറയിൽ. തോമസ് പി.വർഗീസ്, സുനിൽ മണലിൽ, സാബു കടവിൽ, മോനച്ചൻ മാന്തൽ, റെന്നി കൊടുവിശേരിൽ, നിതീഷ് നിരണം എന്നിവർ സംസാരി​ച്ചു.