
അമ്പലപ്പുഴ: സർക്കാർ നയങ്ങളെ വിമർശിക്കാൻ അദ്ധ്യാപകർക്ക് സ്വാതന്ത്ര്യമില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് കെ.പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് എല്ലാ കാലത്തും അധ്യാപക സംഘടനകളുമായി ആലോചിക്കുകയും അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. വിദ്യാർത്ഥികളേയും പൊതു വിദ്യാഭ്യാസത്തേയും സാരമായി ബാധിക്കുന്ന ഫോക്കസ് ഏരിയ നിർണയവുമായി ബന്ധപ്പെട്ട് ഒരു ആലോചനപോലും സംഘടനാ പ്രതിനിധികളുമായോ കരിക്കുലം കമ്മിറ്റി അംഗങ്ങളുമായോ നടത്തിയിട്ടില്ല. ഏകപക്ഷീയ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.പി.എസ്.ടി.എ.ആവശ്യപ്പെട്ടു. ഈ ആവശഞ്ഞയം ഉന്നയിച്ച് ഉപജില്ലാ കേന്ദ്രങ്ങളിൽ ഫെബ്രുവരി 2 ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും അറിയിച്ചു.