
അമ്പലപ്പുഴ : അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പ്രദീപ്, ഡി.സി.സി. ജനറൽ സെക്രട്ടറി എസ്.സുബാഹു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുബൈജു , ഭാരവാഹികളായ സി.ശശികുമാർ , കെ. ദിനമണി ,രാജേഷ് സഹദേവൻ, വി.ആർ.രജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ബ്ലോക്കിലെ 10 മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മണ്ഡലം - ബൂത്ത് തലങ്ങളിൽ പുഷ്പാർച്ചനയും ഗാന്ധിജി അനുസ്മരണവും പ്രാർത്ഥനയും പ്രതിജ്ഞയെടുക്കലും നടന്നു.