ആലപ്പുഴ: ലോകായുക്തക്കെതി​രെയുള്ള കെ.ടി​.ജലീലിന്റെ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകായുക്തയെ നിർദ്ദേശിച്ചത് മുഖ്യമന്ത്രിയാണ്. നി​ർദ്ദേശി​ക്കപ്പെട്ടവർ പ്രഗത്ഭരായ ന്യായാധി​പൻമാരായതി​നാലാണ് സമിതി അംഗം കൂടിയായ ഞാൻ എതിർക്കാതിരുന്നത്. കെ.ടി. ജലീൽ രാജിവച്ചപ്പോൾ പോലും പറയാത്ത ആരോപണം ഇപ്പോൾ ഉന്നയിക്കുന്നത് എന്തിനെന്നു എല്ലാവർക്കും അറിയാം. കെ.ടി. ജലീലിന്റെത് വില കുറഞ്ഞ ആരോപണമാണെന്നും ചെന്നിത്തല പറഞ്ഞു