ambala

അമ്പലപ്പുഴ: ദേശീയപാതയിൽ അറവുകാട് ഭാഗത്ത് ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളി പുന്നപ്ര തെക്ക്പഞ്ചായത്ത് കൊടിവീട്ടിൽ രഘു (58) മരിച്ചു. കാൽനടയായി പോകവേ ടൂവീലർ തട്ടി റോഡിൽ വീണ രഘുവിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങി. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ:വാസന്തി. മക്കൾ: ധന്യമോൾ, ധർമ്മരാജ്.