photo
വയലാർ മണ്ഡലം കമ്മ​റ്റിയുടെ അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മഹാത്മാ ഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനം വയലാർ ബ്ലോക്കിലെ എല്ലാ മണ്ഡലം കമ്മ​റ്റികളുടെയും സി.യു.സി ബൂത്ത് കമ്മ​റ്റികളുടെയും നേതൃത്വത്തിൽ ആചരിച്ചു.ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.വയലാർ മണ്ഡലം കമ്മ​റ്റിയുടെ അനുസ്മരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ എൻ.ജി.കാർത്തികേയൻ,മനാസ്,വിജീഷ്,വസുമതി,ബേബി വള്ളപ്പുരക്കൽ, ജയരാജ്, ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഓഫീസിൽ മഹാത്മജിയുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും, പ്രതിജ്ഞയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.ആർ സാനു അദ്ധ്യക്ഷത വഹിച്ചു.
ഐസക് മാടവന,സി.ഡി.ശങ്കർ,സി.വി.തോമസ്,ടി.ഡി.രാജൻ,രഘുനാഥ പണിക്കർ,ദേവരാജൻ പിള്ള,ബാബു മുള്ളൻ ചിറ,മധു, പി.ആർ. പ്രകാശൻ,ബി.ഫൈസൽ,എം.എ.സാജു,ബിന്ദു ഉണ്ണികൃഷ്ണൻ,സുജാത എന്നിവർ സംസാരിച്ചു.