
ചേർത്തല:കഞ്ഞിക്കുഴിയിലെ കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റി സിൽക്കിന്റെ പതിനഞ്ചേക്കർ സ്ഥലത്ത് ഹരിതമിത്ര ശുഭ കേശന്റെ സഹായത്തോടെ നടത്തുന്ന സമ്മിശ്ര കൃഷിയിൽ വിളവെടുക്കുന്ന നാടൻ മത്സ്യങ്ങളുടെ വിളവെടുപ്പ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ എസ്.രാധാകൃഷ്ണൻ , ട്രഷറർ എം.സന്തോഷ് കുമാർ,മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. ഷിബു , ശുഭകേശൻ എന്നിവർ പങ്കെടുത്തു. പച്ചമീൻ പിടിച്ച് വിഭവങ്ങൾ തയ്യാറാക്കി നൽകുന്നതിന് പ്രത്യേക പദ്ധതിയാണ് സിൽക്കിൽ ഒരുക്കിയിരിക്കുന്നത്.
കുക്കുമ്പർ,പടവലം,തക്കാളി തുടങ്ങിയ വെജിറ്റബിൾസ് ജ്യൂസുകളും മിതമായ നിരക്കിൽ ലഭ്യമാകും. കത്തുന്ന വേനൽച്ചൂടിലും കണ്ണിന് കുളിർമ നൽകുന്ന സൂര്യകാന്തിയും ചെണ്ടുമല്ലി പൂക്കളും പച്ചക്കറികളും നിറഞ്ഞ ഫാം ടൂറിസത്തിന്റെ ഭാഗമായി നിരവധി സന്ദർശകരാണ് സിൽക്കിൽ എത്തുന്നത്.