ഹരിപ്പാട്: ഹരിപ്പാട് ബി ആർ സി. സമഗ്ര ശിക്ഷാ കേരളയുടെ പദ്ധതിയായ സ്വയം പ്രതിരോധം എന്ന പദ്ധതി 7 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കാണ് വിവിധ പ്രതിരോധ ആയോധന കലകളിൽ പരിശീലനം നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഗവ. സ്കൂളുകളിലെ പെൺകുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നുള്ള പരിശീലകരാണ് നേതൃത്വം നൽകുന്നത് . ഹരിപ്പാട് സബ് ജില്ലയിലെ പരിശീലനത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആർ. റഫീഖ് നിർവഹിച്ചു . പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, ഹെഡ്മാസ്റ്റർ ചുമതലയുള്ള അജയകുമാർ, ബി പി സി ജൂലി എസ് ബിനു ട്രെയിനർ വിനോദ് കുമാർ, വി. സാബു, പരിശീലക ദിവ്യ എന്നിവർ സംസാരിച്ചു.