hdj

ഹരിപ്പാട് : രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് എതിരെയുള്ള ആക്ഷേപങ്ങളും ഗാന്ധിയൻ ചിന്താഗതിക്ക് എതിരെയുള്ള ഗൂഢ നീക്കങ്ങളും രാജ്യത്ത് ഭരണാധികാരികൾ കുടില തന്ത്രത്തിലൂടെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതി​നെതി​രെ ജനങ്ങൾ ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിസത്തിൽ ശക്തിപ്പെട്ട ഭാരതമാണ് ഇന്ന് നമുക്ക് മുൻപിലുള്ളതെന്നും അതിനെ തച്ചു തകർക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിപ്പാട് കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് വിനോദ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബി ബാബുപ്രസാദ്, എം ലിജു, എം ആർ ഹരികുമാർ, എം കെ വിജയൻ, ജോണ് തോമസ്, മുഞ്ഞിനാട് രാമചന്ദ്രൻ, കെ കെ സുരേന്ദ്രനാഥ്‌, ജേക്കബ് തമ്പാൻ, ശ്രീദേവി രാജൻ, വിഷ്ണു ആർ ഹരിപ്പാട്, കെ എ ലത്തീഫ്, മുഹമ്മദ് അസ്‌ലം, കെ കെ രാമകൃഷ്ണൻ, ശ്രീവിവേക്, എച്ച് നിയാസ്, സ്നേഹ ആർ വി, വി കെ നാഥൻ, ശ്രീനാഥ്‌ ആമ്പക്കാട് എന്നിവർ സംസാരിച്ചു.