തുറവൂർ: അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചന, വർഗീയവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. കെ.വി. സോളമൻ, എസ്. ചന്ദ്രമോഹനൻ, അസീസ് പായിക്കാട്, പി.വി.ശിവദാസൻ, സി.കെ. രാജേന്ദ്രൻ, വി.ജി.ജയകുമാർ ,പി.ശശിധരൻ, ജോയി കൈതക്കാട് എന്നിവർ നേതൃത്വം നൽകി. പട്ടണക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാം വെളിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ പി.എം. രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ചേർത്തല ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം.കെ. ജയപാൽ, എം.ആർ.ബിനുമോൻ, എ.ആർ.ഷാജി, കെ.ഡി. അജിമോൻ, സഹീർ, ടി.ടി. വിക്രമൻ, ശ്രീനി.ജി.കോത കുളങ്ങര, അൻസാർ, സജീർ പട്ടണക്കാട് എന്നിവർ സംസാരിച്ചു .