ഹരിപ്പാട്: കുമാരപുരം സൗത്ത് നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനം സമുചിതമായി ആചരിച്ചു. കുമാരപുരം കോൺഗ്രസ് ഭവനിൽ ഗാന്ധി ചിത്രത്തി​ൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി​. വർഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. അനുസ്മരണയോഗം ഡി.സി,സി ജനറൽ സെക്രട്ടറി കെ കെ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ് കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ സുധീർ, പി.ജി ഗോപി, രാജേഷ് ബാബു, ഗ്ലമി വാലടി, വാസുദേവ പണിക്കർ, കെ രാജേഷ് കുമാർ, കവിത, രാജേഷ്, ഹക്കീം, ബിന്ദു ഹരിദാസ്, ഗോപൻ എന്നിവർ സംസാരിച്ചു.