 
ചേർത്തല: മഹാത്മാഗാന്ധിയുടെ 75-ാമത് രക്തസാക്ഷിത്വദിനം ചേർത്തല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയ വിരുദ്ധ ദിനമായി ആചരിച്ചു. ചേർത്തല നഗരസഭ കാര്യാലയത്തിന് സമീപം ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കർ വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണ്ഡലം പ്രസിഡന്റ് കെ.ദേവരാജൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ,ടി.രാധാകൃഷ്ണൻ,ഷണ്മുഖൻ,ആർ.രവിപ്രസാദ്,ടി.ജെ.രാജു, പ്രകാശൻ പിള്ള,ശശിധരൻ പിള്ള,ബിജു സേവ്യർ എന്നിവർ സംസാരിച്ചു.