
ചേർത്തല: സഹോദരീ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. നിരവധി കേസുകളിലെ പ്രതിയായ ചേർത്തല തെക്ക് പഞ്ചായത്ത് ചിറയിൽ സുധീഷി (വെരുക് സുധീഷ് -34)നെയാണ് ചേർത്തല തെക്ക് പഞ്ചായത്ത് 15ാം വാർഡിൽ പടിഞ്ഞാറെ ആഞ്ഞിലിക്കാട്ട് വീട്ടിൽ അനീഷിനെ (37) കൊലപ്പെടുത്താൻ ശമിച്ച കേസിൽ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ 8ന് രാത്രി ചക്കനാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കൈക്കോടാലി കൊണ്ട് അനീഷിനെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സുധീഷിന്റെ സഹോദരിയുടെ ഭർത്താവാണ് അനീഷ്. അർത്തുങ്കൽ,മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം അടക്കം 19 കേസുകളിൽ സുധീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് തവണ സുധീഷിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി. മധു,എസ്.ഐ.അനിൽകുമാർ,എസ്.സി.പി.ഒ. ശ്യാം,സി.പി.ഒ.സുധീഷ് എന്നിവർ ചേർന്നാണ് സുധീഷിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.