
കായംകുളം: തരിശുരഹിത ഭൂമിയെന്ന ലക്ഷ്യവുമായി കായംകുളം നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന വാഴക്കൃഷി പദ്ധതി നഗരസഭാ 44ാം വാർഡിൽ ആരംഭിച്ചു. രണ്ടായിരം വാഴവിത്തുകൾ വിതരണം ചെയ്യും. കൃഷിവകുപ്പും
കൗൺസിലർ എ.ജെ ഷാജഹാനും ആയിരം വിത്തുകൾ വീതം നൽകും .
അഡ്വ.രമണൻപിള്ളയുടെ ഒരുഹെക്ടർ ഭൂമിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ അഞ്ഞൂറ് വാഴത്തൈകളും പച്ചക്കറിയും കൃഷിചെയ്യും . കൃഷി ഓഫീസർ ഉഷാകുമാരി, രാജൻപിള്ള , സുജാത ,ബാബു ചെമ്പിലെത്ത് ,മുഹിയദീൻ ഷാ ,
ജിജി ,ലീലാമണി തുടങ്ങിയവർ സംബന്ധിച്ചു .