 
അമ്പലപ്പുഴ; സർവീസിൽ നിന്ന് വിരമിച്ച ജനകീയ എസ്.ഐയ്ക്ക് ആദരവുമായി നാട്. പുന്നപ്ര സ്റ്റേഷനിലെ എസ്.ഐ കെ. ഐ .അബ്ദുൾ റഹിമിനാണ് പുന്നപ്ര പൗരസമിതിയുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകിയത്.
1990 ലാണ് കെ .ഐ. അബ്ദുൽ റഹിം പൊലീസിൽ പ്രവേശിച്ചത്. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ച അദ്ദേഹം 2018 ൽ സബ് ഇൻസ്‌പെക്ടർ പദവിയിൽ പുന്നപ്ര സ്റ്റേഷനിൽ ചുമതലയേറ്റു.
പുന്നപ്ര പൊലീസ് സ്റ്റേഷൻ വളപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പൗരസമിതിക്കുവേണ്ടി എസ്.എച്ച്.ഒ കെ .ജി. പ്രതാപചന്ദ്രൻ പൊന്നാട അണിയിച്ചു.നിസാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു എസ്. ഐ ബിജു എസ് .പി, ഗ്രേഡ് എസ് .ഐ മാരായ ജസ്റ്റിൻ,നവാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ,ശശികുമാർ ചേക്കാത്ര ,റാണി ഹരിദാസ് ,പൊതു പ്രവർത്തകരായ ,മൈക്കിൾ പി ജോൺ ,സാബു വെള്ളാപ്പള്ളി ,ഹരിദാസ് ,ദേവരാജൻ ,സുജാത എന്നിവർ സംസാരിച്ചു.