ambala
എസ്.എൻ.ഡി.പി യോഗം 321ാം നമ്പർ തോട്ടപ്പള്ളി ശാഖാ യോഗത്തിൽ നാൽപ്പതാമത് പ്രതിഷ്ഠാ വാർഷികവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 321ാം നമ്പർ തോട്ടപ്പള്ളി ശാഖാ യോഗത്തിൽ നാൽപ്പതാമത് പ്രതിഷ്ഠാ വാർഷികവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ദർശനങ്ങളുടെ മാഹാത്മ്യം ഏറിവരുന്ന ഇക്കാലത്ത് ഇത് തിരിച്ചറിയാൻ കേന്ദ്ര സർക്കാരിനാകുന്നില്ലെന്ന് എം .എൽ. എ പറഞ്ഞു. ശാഖായോഗം ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ശാഖായോഗം പ്രസിഡന്റ് ആർ .സുനി അദ്ധ്യക്ഷയായി.കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ എന്നിവർ സംസാരിച്ചു. എസ്. എസ്. എൽ .സി, പ്ലസ് ടു വിഭാഗങ്ങളിലും, പ്രൊഫഷണൽ കോഴ്സുകളിലും ഉന്നത വിജയം നേടിയവരേയും, വിവിധ മേഖലകളിൽ മികവു പുലർത്തിയവരേയും യോഗത്തിൽ എം .എൽ .എ അനുമോദിച്ചു. ശാഖാ യോഗം സെക്രട്ടറി വൈ .പ്രദീപ് സ്വാഗതം പറഞ്ഞു.