
ആലപ്പുഴ : സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 16-ാംമത് ബാച്ചിലേക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിന്റെ ആറാമത് ബാച്ചിലേക്കും രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാം ക്ലാസോ ഏഴാംതരം തുല്യതാ കോഴ്‌സോ വിജയിച്ചവർക്കും പത്താം ക്ലാസ് തോറ്റവർക്കും പത്താം തരം തുല്യതാ കോഴ്സിൽ രജിസ്റ്റർ ചെയ്യാം. പത്താം ക്ലാസ് വിജയിച്ചവർക്കും പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു തോറ്റവർക്കും ഹയർ സെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. തുല്യതാ കോഴ്സ് വിജയിക്കുന്നവർക്ക് ഉപരിപഠനത്തിനും പി.എസ്.സി. പരീക്ഷ എഴുതുന്നതിനും ഉദ്യോഗക്കയറ്റത്തിനും അർഹത ഉണ്ടായിരിക്കും. അപേക്ഷാ ഫോറം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുള്ള സാക്ഷരതാ മിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 9847431754.