മാന്നാർ: പുരാതനമായ കുളഞ്ഞിക്കാരാഴ്മ താഴവന കുടുംബക്ഷേത്രത്തിലെ ഒന്നാമത് പുന:പ്രതിഷ്ഠാ വാർഷികവും നൂറും പാലും വെട്ടിക്കോട്ട് മേപ്പള്ളിഇല്ലം എം.വി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ബുധനാഴ്ച നടത്തും. ഗണപതി ഹോമം, വിഷ്ണുപൂജ,മൃത്യുജ്ഞയ ഹോമം, കലശപൂജ, നൂറും പാൽ മുതലായ ചടങ്ങുകൾ രാവിലെ മുതൽനടക്കും. വൈകുന്നേരം ഏഴുമണിക്ക് ഭഗവതി സേവ, ഗുരുതി എന്നിവയോടുകൂടി ചടങ്ങുകൾ പൂർണമാകുമെന്ന് രക്ഷാധികാരി ടി​.എൽ ഗണേശൻതാഴവന, ചെയർമാൻ നരേന്ദ്രൻ, കൺവീനർ വിവേകാനന്ദൻ താഴവന എന്നിവർ അറിയിച്ചു.