youth
ഡിസിസി വൈസ് പ്രസിഡന്റ് എസ് ദീപു ഉദ്ഘാടനം ചെയ്തു.

ഹരിപ്പാട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഗാന്ധി സ്‌ക്വയറിൽ നടത്തി. ഗാന്ധി പ്രതിമയ്ക്ക് ഹാരം അണിയിച്ചു പുഷ്പാർച്ചന നടത്തി. തുടർന്ന് വർഗീയതക്കെതിരെ പ്രതിജ്ഞയെടുത്തു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് അസംബ്ലി കമ്മിറ്റി പ്രസിഡന്റ് വിഷ്ണു ആർ ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എസ് ദീപു ഉദ്ഘാടനം ചെയ്തു. എം പി പ്രവീൺ, കെ എസ് ഹരികൃഷ്ണൻ, സ്നേഹ ആർ വി, ബിബിൻ കരുവാറ്റ, എബി വർഗീസ്, വിഷ്ണു മംഗലം, ശ്രീനാഥ്‌ ആമ്പക്കാട്, സിന്ധു ശ്രീധരക്കുറുപ്പ്, വി കെ നാഥൻ, മുബാറക് പതിയാങ്കര, ശ്രീവിവേക്, ഷാനിൽ സാജൻ, ഗോകുൽ നാഥ്‌, രാഹുൽ രാജൻ, രഞ്ജിത്ത് എന്നിവർ സംസാരി​ച്ചു.