
ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജിൽ നിന്നും 2013-16, 2014-17, 2015-18,2016-19,2017-20, 2018-21 അദ്ധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വിതരണം ഫെബ്രുവരി 7 മുതൽ തുടങ്ങും. അർഹരായ വിദ്യാർത്ഥികൾ മാർച്ച് 10 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 3 ന് മുമ്പായി രസീത് സഹിതം നിശ്ചിത ഫോറം പൂരിപ്പിച്ച് കോളേജ് ഓഫീസിൽ നിന്ന് തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു.