ആലപ്പുഴ: നഗരസഭ സമ്പൂർണ ശുചിത്വ പദവി കൈവരിക്കുന്നതിലേക്കുള്ള നിർമ്മല ഭവനം, നിർമ്മല നഗരം അഴകോടെ ആലപ്പുഴ മൂന്നാം ഘട്ട വാർഡുതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സിവിൽ സ്റ്റേഷൻ, തോണ്ടൻകുളങ്ങര, ഇരവുകാട് എന്നീ വാർഡുകളിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
തിരഞ്ഞെടുത്ത വാർഡുകളിലെ മുഴുവൻ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും പൊതു സ്ഥാപനങ്ങളുടെയും ശരിയായ മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിനു വേണ്ടിയും പൊതു ഇടങ്ങൾ ശുചിയാക്കി മാറ്റുന്നതിനും വരും ദിവസങ്ങളിൽ വാർഡുതലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങളെ ക്രമപ്പെടുത്തി പ്രവർത്തകർക്ക് ചുമതല നൽകും. നഗരസഭയുടെ മേൽനോട്ടത്തിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമായ ബയോബിൻ എല്ലാ വീടുകളിലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബിയോബിൻ ചലഞ്ച് നടത്തും. 90ശതമാനം സബ്സിഡിയോടെയാണ് ബയോ കമ്പോസ്റ്ററുകൾ വിതരണം ചെയ്യുക. ഹരിത കർമ്മ സേനയുടെ സേവനം മുഴുവൻ വീടുകളിലും ഉറപ്പാക്കുക വഴി അജൈവ മാലിന്യ സംസ്‌കരണത്തിലും പൂർണ്ണത കൈവരിക്കും. ഈ ജനകീയ ക്യാംപെയ്നിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡം പാലിച്ച് വിപുലമായ ശുചിത്വ ബോധവൽക്കരണ പരിപാടികളും പ്രവർത്തനങ്ങളും നടക്കും.
നഗരസഭാ ചെയർപേഴ്സൺ സൗമ്യാ രാജ്, വാർഡ് കൗൺസിലർമാരായ സിമി ഷാഫി ഖാൻ ,രാഖി രജികുമാർ,
നഗരസഭ ഉദ്യോഗസ്ഥരായ സിക്സ്റ്റസ് , ഗിരിഷ് സുമേഷ് പവിത്രൻ ( ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ), ടെൻഷി സെബാസ്റ്റ്യൻ ( ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.