 
ഹരിപ്പാട് :കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ് ഹരിപ്പാട് എൻ എസ് എസ് ബിൽഡിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. എരിക്കാവ് ജയഭാരത് ലൈബ്രറി പ്രസിഡന്റ് കുടിയായ കേരള ബാങ്ക് ഡയറക്ടർ എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു. നവമാദ്ധ്യമ വായനയുടെ കാലത്തും ഗ്രന്ഥശാലകളെയും പുസ്തകങ്ങളെയും ജനങ്ങൾ നെഞ്ചേറ്റുന്നുവെന്നും ഗ്രാമീണ സർവകലാശാലകളായി തന്നെ നാട്ടിലെ ഗ്രന്ഥശാലകളെ വായനക്കാർ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതം പറഞ്ഞു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ചു. മുതിർന്ന ലൈബ്രറി പ്രവർത്തകൻ ശങ്കരപിള്ളയെ എൻ എസ് എസ് താലൂക്ക് യൂണിയൻപ്രസിഡന്റ് കെ. ചന്ദ്രശേഖരപിള്ള പൊന്നാട അണിയിച് ആദരിച്ചു. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ പി. ശശികല, ഹരിപ്പാട് മുനിസിപാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എസ്. കൃഷ്ണകുമാർ, ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അഡ്വ.ടി. എസ്. താഹ, സ്റ്റേറ്റ് കമ്മിറ്റി അംഗം എസ്. ആസാദ്, താലൂക് വൈസ് പ്രസിഡന്റ് കെ. കെ അനിൽ കുമാർ, ജോയിന്റ് സെക്രട്ടറി എസ്. സഞ്ജയ് നാഥ്, രാജീവ് എന്നിവർ സംസാരിച്ചു.