cgg
പി.എ ദാക്ഷായണിയമ്മയുടെ നാലാമത് അനുസ്മരണം ചേപ്പാട് യൂണിയനിൽ യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ് എൻ ഡി പി യോഗം ചേപ്പാട് യൂണിയൻ വനിതാസംഘം കേന്ദ്രസമിതി അംഗവും, ശിവഗിരി പ്രചരണ സഭ അംഗവും, ചേപ്പാട് യൂണിയൻ വനിതാ സംഘം സ്ഥാപക പ്രസിഡന്റുമായിരുന്ന പി.എ ദാക്ഷായണിയമ്മയുടെ നാലാമത് അനുസ്മരണം ചേപ്പാട് യൂണിയനിൽ നടന്നു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ്. സലികുമാർ. യോഗം ഡയറക്ടർ ബോർഡ് ആംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി. ധർമരാജൻ കൗൺസിൽ അംഗങ്ങളായ അയ്യപ്പൻ കൈപ്പള്ളി, അഡ്വ.യൂ.ചന്ദ്രബാബു, രഘുനാഥ്.ബി, ബിജു, ജയറാം വനിതാസംഘം പ്രസിഡന്റ്‌ കായംകുളം വിമല, വൈസ് പ്രസിഡന്റ്‌ സിന്ധു രഞ്ജിത് , സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡന്റ്‌ ജിതിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.