ചേർത്തല: ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടർ, വാക്കറുകൾ,വാട്ടർ ബെഡ്, ഡയപ്പറുകൾ, ഭക്ഷണ കിറ്റുകൾ എന്നിവ വിതരണം ചെയ്തു. മാരാരിക്കുളം വടക്ക്,കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ കിടപ്പു രോഗികൾക്കാണ് അത്യാവശ്യ സാധനങ്ങൾ കൈമാറിയത്. പ്രോഗ്രാം ഓഫീസർമാരായ ടി.ആർ.സരുൺകുമാർ,ഡോ.രാജേഷ് കുനിയിൽ, കഞ്ഞിക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം നഴ്‌സ് ഗീത, ആശ പ്രവർത്തകർ, വോളണ്ടിയർമാരായ അനന്തകൃഷ്ണൻ, അജയ് ജയേഷ്, അർജുൻ കൃഷ്ണ എന്നിവർ പങ്കെടുത്തു.