bc
ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ ജൈവ കൃഷി നൂറുമേനി വിളവിന് സമ്മാനമായി കൃഷിവകുപ്പ് നിർമിച്ചു നൽകിയ ജൈവ പച്ചക്കറിത്തോട്ടം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ ജൈവ കൃഷി നൂറുമേനി വിളവിന് സമ്മാനമായി കൃഷിവകുപ്പ് നിർമിച്ചു നൽകിയ ജൈവ പച്ചക്കറിത്തോട്ടം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് സ്ഥാപന അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഭാഗമായി കൃഷി വകുപ്പ് ഹരിപ്പാട് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും ചെറുതന കൃഷി ഓഫീസും ചേർന്നാണ് പച്ചക്കറി തോട്ടം നിർമ്മിച്ചത്. 200 ഓളം ചട്ടികളിൽ തൈകൾ സ്ഥാപിച്ച് ട്രിപ്പ്പിംഗ് ജലസേചനം എന്നിവ ഒരുക്കിയിട്ടുണ്ട് കൃഷി വകുപ്പ്. അഗതികളായി ഗാന്ധിഭവൻ സ്നേഹവീട്ടിൽ കഴിയുന്ന അന്തേവാസികൾക്ക് സന്തോഷം പകരുന്ന കാഴ്ചകൾ സമ്മാനിക്കുന്നതാണ് കൃഷി എന്ന് മന്ത്രി പറഞ്ഞു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി. എസ്. അമൽരാജ് അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര രൂപത അദ്ധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീരേഖ, ഡെപ്യൂട്ടി ഡയറക്ടർ ബിജി ജോയ്, ഹരിപ്പാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ മോഹൻ,ചെറുതന കൃഷി ഓഫീസർ കാർത്തിക,അസിസ്റ്റന്റ് ഓഫീസർ പ്രേമ, രശ്മി, സി.പി.ഐ മണ്ഡലം സെക്രട്ടറി കാർത്തികേയൻ, അനിരുദ്ധൻ, സ്നേഹ ഭവൻ ഡയറക്ടർ ജോണിക്കുട്ടി, പ്രണവം ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ്‌ ഷെമീർ സ്വാഗതവും, ഗാന്ധിഭവൻ പേർസണൽ മാനേജർ കെ. സാബുകുട്ടൻ നന്ദിയും പറഞ്ഞു. ജൈവ കൃഷിയുടെ വിളവെടുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്നു.