ma-muhammed-faizy
മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേലാശ്രമത്തിന്റെ 32-ാമത് വാർഷികവും ശ്രീരാമ സീതാക്ഷേത്രം ഒന്നാമത് വാർഷികത്തിൻ്റെയും ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തിൽ മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.

മാന്നാർ: ദൈവത്തോടുള്ള ഭക്തിയും സ്നേഹവും ആണ് നാടിൻ്റെ പുരോഗതിക്കും ഐശ്വര്യത്തിനും കാരണമാകുന്നതെന്നും ദൈവഭക്തി ഇല്ലാതാകുന്നതോടെ മനുഷ്യരിലെ നന്മകളും ഇല്ലാതാകുന്നതായി മാന്നാർ പുത്തൻപള്ളി ചീഫ് ഇമാം എം.എ മുഹമ്മദ് ഫൈസി പറഞ്ഞു. മാന്നാർ കുരട്ടിക്കാട് ശ്രീകൃഷ്ണ കുചേലാശ്രമത്തിന്റെ 32-ാമത് വാർഷികവും ശ്രീരാമ സീതാക്ഷേത്രം ഒന്നാമത് വാർഷികത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച മതസൗഹാർദ്ദ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇമാം. ആശ്രമം ജനറൽ സെക്രട്ടറി സുനിൽ വള്ളിയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി​.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, തേവരിക്കൽ മഹാദേവക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ബി.ഹരികുമാർ, ബി.ജെ.പി മാന്നാർ മണ്ഡലംപ്രസിഡന്റ് സതീഷ്‌കൃഷ്ണൻ, സിനിമാ സംവിധായകൻ കരുമാടി രാജേന്ദ്രൻ, ആശ്രമം സെക്രട്ടറി പി.എൻ വിജയമോഹൻ, ട്രഷറർ രാജേഷ് ചെറുകോൽ എന്നിവർ സംസാരിച്ചു. ആശ്രമാധിപതി അനുഗ്രഹ പ്രഭാഷണം നടത്തി.