arr
ലിജിൻ

അരൂർ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എരമല്ലൂർ രോഹിണി നിവാസിൽ ലിജിൻ ലക്ഷ്മണൻ (25) ആണ് പിടിയിലായത്. ഒരു മാസം മുൻപ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ലിജിനെ നാടു കടത്തുകയും ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഒരു വർഷക്കാലയളവിലേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇതു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാണ് അരൂർ പൊലീസ് അരൂർ പള്ളിയ്ക്ക് സമീപത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലപ്പുഴ സബ് ജയിലിലേക്കയച്ചു.