
മാവേലിക്കര: കൊറ്റാർകാവ് തടത്തിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലപിളളയുടെ ഭാര്യ ചിന്നമ്മ പിള്ള (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാധാദേവി (റിട്ട.ഹെൽത്ത് സൂപ്പർവൈസർ), പ്രൊഫ.ജി.ഉണ്ണിക്കൃഷ്ണൻ (റിട്ട.ചിത്രകലാവിഭാഗം മേധാവി, രാജാ രവിവർമ്മ കോളേജ്, മാവേലിക്കര), രമാദേവി, പരേതയായ ശ്യാമളാദേവി. മരുമക്കൾ: വാസുദേവൻപിള്ള, രാധാമണിയമ്മ, പരേതനായ ഉണ്ണിക്കൃഷ്ണക്കുപ്പ്. സഞ്ചയനം 7ന് രാവിലെ 9ന്.