hospital
അരുക്കുറ്റി ഗവ. ആശുപത്രി ഉണർവ്വ് - രോഗി ഉല്ലാസ ആരോഗ്യ കേന്ദ്രമാക്കാനുള്ള പദ്ധതിവിലയിരുത്തുന്നു

പൂച്ചാക്കൽ: അരുക്കുറ്റി ഗവ. ആശുപത്രി പരിസരത്തുള്ള കാടുകൾ വെട്ടിമാറ്റി ഉണർവ്വ് - രോഗി ഉല്ലാസ ആരോഗ്യ കേന്ദ്രമാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലാണ് വർഷങ്ങളോളം കാടുപിടിച്ചു കിടന്നിരുന്ന അരുക്കുറ്റി ആശുപത്രിയെ ജനസൗഹാർദ്ദ കേന്ദ്രമാക്കുന്നത്. ആറ് ഏക്കർ സ്ഥലസൗകര്യമുള്ള ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തനമുള്ള കെട്ടിങ്ങൾ ഉള്ള സ്ഥലംഒഴിഞ്ഞ് ആൾസഞ്ചാരമില്ലാത്തതിനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെയുംവിഹാരകേന്ദ്രമായിരുന്നു. കായലിനോട് ചേർന്ന് കിടക്കുന്നതിനാൽ തീരദേശ പരിപാലന നിയമം അനുസരിച്ച്, ഇവിടെ പുതിയ കെട്ടിങ്ങൾ നിർമ്മിക്കാൻ സാധിക്കുകയില്ല. രണ്ട് ഏക്കർ സ്ഥലം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്തിരുന്നു. ബാക്കിയുള്ള ഭാഗം വൃത്തിയാക്കി ഗ്രാവൽ നിരത്തുകയും കളിസ്ഥലമൊരുക്കുകയും ചെയ്യും. പ്രഭാത,സായാഹ്ന സമയങ്ങളിൽ വ്യായാമം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഒരുക്കു. ഇതിനായി ആദ്യഘട്ടം ഏഴു ലക്ഷം രൂപ വകയിരുത്തി. പ്രാദേശിക വികസന പദ്ധതിയിൽ ദലീമ ജോജോ എം എൽ.എ ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിക്കും.