കുട്ടനാട്: എ സി റോഡ് ഫ്ലൈ ഓവർ ടുവിന്റെ ഭാഗമായ മങ്കൊമ്പ് പാലം പൊളിച്ചു തുടങ്ങി. 52 ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതോടെ . ആലപ്പുഴ ഡിപ്പോയിയിൽ നിന്നുള്ള കെ എസ് ആർ ടി സി സർവ്വീസുകൾ ഇനി കഞ്ഞിപ്പാടം തായങ്കരി,വേഴപ്ര ടൈറ്റാനിക് പാലം വഴി എ സി റോഡിലെത്തി പടിഞ്ഞാട്ട് തിരിഞ്ഞ് പുളിങ്കുന്ന് ജങ്കാർ കടവ് വരെയായിരിക്കും സർവീസ് നടത്തുക. ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നുള്ള ബസുകൾ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ക്ഷനിലെത്തി തിരികെ പോകും വിധത്തിൽ സർവ്വീസുകൾ ക്രമികരിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് പാലം പൊളിക്കുന്ന ജോലി ആരംഭിച്ചത്.