
ചെട്ടികാട്: മുതിർന്ന കോൺഗ്രസ് നേതാവ് കാട്ടൂർ അന്തപ്പൻ പഴമ്പാശ്ശേരി (92) നിര്യാതനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, സോണിമ വായനശാലയുടെ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : പരേതയായ മറിയാമ്മ. മക്കൾ: സോളമൻ പഴമ്പാശ്ശേരി (റിട്ട.സൂപ്രണ്ട്, ജില്ലാ വ്യവസായ കേന്ദ്രം), ഡൊമിനിക് പഴമ്പാശ്ശേരി (പ്രൊഫസർ, ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്), ത്രേസ്യാമ്മ (റിട്ട.ഹെഡ് മിസ്ട്രസ് അഴീക്കൽ എൽ.പി.എസ്). മരുമക്കൾ: ജസമ്മ(റിട്ട.അദ്ധ്യാപിക), ഷൈനി ജോർജ് (അദ്ധ്യാപിക, തൈക്കാട്ടുശ്ശേരി എസ്.എം.എസ്.ജെ.എച്ച്.എസ്),ഗോഡ്സൺ(റിട്ട.അസി.എഞ്ചിനീയർ വാട്ടർ അതോറിറ്റി). മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് കാട്ടൂർ വിൻസന്റ് പള്ളോട്ടി പള്ളിയിൽ ആലപ്പുഴ രൂപത മെത്രാൻ ബിഷപ്പ് ഡോ.ജയിംസ് ആനാപറമ്പിലിന്റെ മുഖ്യാകാർമ്മികത്വത്തിൽ സംസ്കരിച്ചു.