ന്യൂഡൽഹി: ആപ്പിൾ ആപ്പ് സ്റ്റോർ നയങ്ങളെ കുറിച്ച് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ആപ്പ് ഡവലപ്പർമാർക്ക് ആപ്പിൾ ആപ്പ് സ്റ്റോർ ഉപയോഗിക്കുന്നതിന് 30 ശതമാനം കമ്മിഷൻ ഈടാക്കുന്നത് കോംപറ്റീഷൻ ആക്ടിന്റെ ലംഘനമാണെന്ന് സി.സി.ഐ നിരീക്ഷിച്ചു. കോംപറ്റീഷൻ ആക്ടിന്റെ അന്വേഷണ വിഭാഗം ഡയറക്ടർ ജനറലിനോട് കൂടുതൽ അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സി.സി.ഐ നിർദ്ദേശിച്ചു.

ആപ്പ് ഡവലപ്പർമാർക്ക് ആപ്പിൾ നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ടുഗതർ വി ഫൈറ്റ് സൊസൈറ്റി എന്ന സംഘടന നൽകിയ പരാതിയിലാണ് ഉത്തരവ്. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണയിൽ തങ്ങളുടെ സ്ഥാനം 0.5 ശതമാനം മാത്രമാണെന്നും ആരോപണം ശരിയല്ലെന്നും ആപ്പിൾ അറിയിച്ചു. ആപ്പ് സ്റ്റോർ കമ്മിഷനായ 30 ശതമാനം പേയ്മെന്റ് പ്രോസസിംഗ് ഫീ ആണെന്നും ആപ്പിൾ അറിയിച്ചു.