p

ന്യൂ​ഡ​ൽ​ഹി​:​ ​കി​ഴ​ക്ക​ൻ​ ​ല​ഡാ​ക്കി​ൽ​ ​സം​ഘ​ർ​ഷം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​പാം​ഗോങ് ത​ടാ​ക​ത്തി​ന് ​കു​റു​കെ​ ​ചൈ​നീ​സ് ​പ​ട്ടാ​ളം​ ​നി​ർ​മ്മി​ക്കു​ന്ന​ ​പു​തി​യ​ ​പാ​ല​ത്തി​ന്റെ​ ​ഉ​പ​ഗ്ര​ഹ​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്ത്.​ ​ത​ടാ​ക​ത്തി​ന്റെ​ ​തെ​ക്കും​ ​വ​ട​ക്കും​ ​ക​ര​ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​പാ​ല​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​യ​ഥാ​ർ​ത്ഥ​ ​നി​ർ​ന്ത്ര​ണ​രേ​ഖ​യ്ക്ക് ​അ​ടു​ത്താ​യി​ ​ചൈ​ന​യു​ടെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​സ്ഥ​ല​ത്താ​ണ്.​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​ആ​യു​ധ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​ ​സൈ​നി​ക​ ​നീ​ക്കം​ ​എ​ളു​പ്പ​മാ​ക്കു​ക​യാ​ണ് ​ചൈ​ന​യു​ടെ​ ​ല​ക്ഷ്യം.
ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റി​ൽ​ ​പാം​ഗോങി​ന്റെ​ ​തെ​ക്ക​ൻ​ ​തീ​ര​ത്ത് ​ചൈ​ന​ ​ന​ട​ത്തി​യ​ ​ക​ട​ന്നു​ക​യ​റ്റം​ ​ഇ​ന്ത്യ​ൻ​ ​സേ​ന​ ​വി​ഫ​ല​മാ​ക്കി​യി​രു​ന്നു.​ ​കൈ​ലാ​സ് ​പ​ർ​വ​ത​ ​നി​ര​ക​ൾ​ക്കു​ ​മു​ക​ളി​ൽ​ ​സ്ഥാ​നം​ ​പി​ടി​ച്ച​ ​ഇ​ന്ത്യ​ൻ​ ​സേ​ന​യോ​ട് ​എ​തി​രി​ടാ​നാ​കാ​തെ​ ​ചൈ​നീ​സ് ​പ​ട്ടാ​ളം​ ​പി​ന്തി​രി​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി​ ​ധാ​ര​ണ​ ​പ്ര​കാ​രം​ ​പാം​ഗോങ് ​ക​ര​യി​ൽ​ ​നി​ന്ന് ​ഇ​രു​പ​ക്ഷ​വും​ ​സൈ​ന്യ​ത്തെ​ ​പി​ൻ​വ​ലി​ച്ച​ ​ശേ​ഷം​ ​സം​ഘ​ർ​ഷം​ ​കു​റ​ഞ്ഞി​രു​ന്നു.​ ​ഇ​തി​നി​ടെയാണ് ​പു​തി​യ​ ​പ്ര​കോ​പ​നം.

ഗാൽവനിൽ പതാകയും

ജനുവരി ഒന്നിന് ഗാൽവൻ താഴ്‌വരയിൽ അതിർത്തിയോട് ചേർന്ന് അവരുടെ ദേശീയ പതാക ഉയർത്തിയും ചൈനീസ് പട്ടാളം പ്രകോപനം സൃഷ്‌ടിച്ചു. വീഡിയോ ദൃശ്യത്തോടൊപ്പം ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് വിശദമാക്കുന്ന പുതുവത്സര സന്ദേശം സൈന്യം ജനങ്ങൾക്ക് നൽകിയിരുന്നു.

'ഗാൽവനിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ഇനിയെങ്കിലും പ്രധാനമന്ത്രി മൗനം വെടിയണം"

- രാഹുൽ ഗാന്ധി