
ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീട് കയറിയുള്ള പ്രചാരണം, തിരഞ്ഞെടുപ്പ് റാലികൾ എന്നീ വിഷയങ്ങളിൽ ഇന്ന് ചേരുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേർന്ന് തീരുമാനമെടുക്കും. തിരഞ്ഞെടുപ്പുകളിൽ എത്ര ബൂത്തുകൾ വർദ്ധിപ്പിക്കണം, കേന്ദ്രസേനകളുടെ വിന്യാസം, രാഷ്ട്രീയ പാർട്ടികളുടെ താരപ്രചാരകർക്ക് വേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയ വിഷയങ്ങളിലും മാർഗ്ഗരേഖ തയ്യാറാക്കും.