
ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 94 ശതമാനം വർദ്ധനവ്. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 5,481കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ അത് 10,665 ആയി. മേയ് 12ന് ശേഷമുള്ല ഏറ്റവും കൂടിയ കണക്കാണിത്. ഇന്നലെ മാത്രം എട്ട് മരണങ്ങും റിപ്പോർട്ട് ചെയ്തു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക് 11.88 ശതമാനമായത് ചൂണ്ടിക്കാട്ടി മൂന്നാം തരംഗം ആരംഭിച്ചതായി ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇന്നലെ 15,166 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ 2,135 ഒമിക്രോൺ കേസുകളാണുള്ളത്.